News on the meeting held at BEM HS, Vatakara, on 30th Jan. 2014
News on the meeting held at Payyoli Panchayath Hall on 4.2.14
വടകര വിദ്യാഭ്യാസജില്ലയില്‍ പരിസ്ഥിതി സംരക്ഷണത്തിന് സ്റ്റുഡന്റ്സ് ആര്‍മി
Mathrubhumi daily .Posted on: 13 Feb 2014
പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കും പ്രകൃതിസംരക്ഷണം ശീലിപ്പിക്കും
നാദാപുരം:പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്കി വടകര വിദ്യാഭ്യാസ ജില്ലയില്‍ ബഹുമുഖപദ്ധതികള്‍.
വിദ്യാഭ്യാസ ജില്ലയിലെ 600-ലേറെ എല്‍.പി., യു.പി, ഹൈസ്കൂളുകളിലാണ് 'സൈവ്' (സ്റ്റുഡന്‍സ് ആര്‍മി ഫോര്‍ വടകര എന്വയോന്മെന്റ്) പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതിക്ക് പ്രഥമപരിഗണന നല്‍കിക്കൊണ്ടുള്ള പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി. പ്ലാസ്റ്റിക്കിന്റെ നേരിയ സാധ്യതകള്‍പോലും ഇല്ലാതാക്കുക, ഹരിതസാന്നിധ്യം വിദ്യാര്‍ഥികളില്‍ ചെറുപ്പംമുതലേ ശീലിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
വീടുകളിലേയും സ്കൂളുകളിലേയും പ്ലാസ്റ്റിക് ശേഖരിക്കുന്ന പ്രവര്‍ത്തനമാണ് ഏറെ പ്രധാനപ്പെട്ടത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മൂന്ന് മാസത്തിലൊരിക്കല്‍ അസംസ്കൃത വസ്തുവാക്കും. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഒരു കിലോയ്ക്ക് 4 രൂപ മുതല്‍ 20 രൂപ വരെ ലഭിക്കും. ഹരിതസന്ദേശം ഉള്‍പ്പെടുത്തി സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ കൈയെഴുത്ത് മാസിക തയ്യാറാക്കണം. ഇത് രണ്ടും നിര്‍ബന്ധമായി ചെയ്യേണ്ടതാണ്.
ഒരു ക്ലാസ് ഒരു മരം പദ്ധതി, സ്കൂള്‍ വളപ്പിലൊരു പുങ്കാവനം, പക്ഷിക്ക് പൂങ്കാവനം, പരിസ്ഥിതിപഠന യാത്രകള്‍, ഹൊര്ബണ് ഗാര്ഡന്, ബട്ടര്‍ഫൈ്ള ഗാര്ഡന്, നക്ഷത്ര നിരീക്ഷണം, പക്ഷി നിരീക്ഷണം, ഗ്രീന്‍ എക്സിബിഷന്, ഷോര്‍ട്ട് ഫിലിം, ഓര്‍ഗാനിക് നാച്ചുറല്‍ ഫാമിങ്, മഷിപ്പേനയ്ക്ക് വേണ്ടിയൊരു ശബ്ദം, പ്രാദേശിക പരിസ്ഥിതിപ്രവര്‍ത്തനം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. 'ഹരിത തീര്‍ഥാടനം' എന്ന പേരില്‍ പഠനയാത്ര നടത്തും. 10,000 പേര് ഒന്നിച്ച് വയനാട് ചുരത്തിലുടെ നടത്തുന്ന യാത്രയാണ്. പദ്ധതി പ്രകാരം അഞ്ചെണ്ണത്തില്‍ മത്സരിക്കുന്ന സ്കൂളുകള്‍ക്ക് ഉപജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം.
പരിസ്ഥിതിപ്രവര്‍ത്തകന്‍ കൂടിയായ വടകര വിദ്യാഭ്യാസജില്ലാ ഓഫീസര്‍ ഇ.കെ. സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. സുഗതകുമാരി, ശോഭീന്ദ്രന്, ഏരോത്ത് ഷൗക്കത്തലി തുടങ്ങിയവരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വടയക്കണ്ടി നാരായണൻ ആണ് പദ്ധതിയുടെ കണ്‍വീനര്‍.

ഔഷധത്തോട്ട പദ്ധതിക്ക് തുടക്കം
Posted on: 23 Sep 2014
കുറ്റിയാടി: വിദ്യാഭ്യാസ പദ്ധതിയായ 'സേവി'ന്റെ ഭാഗമായി കുന്നുമ്മല്‍ സബ് ജില്ലയിലെ സ്കൂളുകളില്‍ നടപ്പാക്കുന്ന ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം പശുക്കടവ് ലിറ്റില്‍ ഫ്ലവര്‍ യു.പി.സ്കൂളില്‍ ഹംസവൈദ്യര് മടിക്കൈ നിര്‍വഹിച്ചു. എ.ഇ.ഒ.കെ.എം. നാണു അധ്യക്ഷത വഹിച്ചു.
മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, ബി.പി.ഒ., പി. ഹസീസ്, വടേക്കണ്ടി നാരായണന്, ഷൗക്കത്തലി എരോത്ത്, മനോജന് മരുതേരി, മനോജ് ആലപ്പാട്ട്, പി.സി. കൃഷ്ണന്, ശ്രീനി പാലേരി, കെ.വാസു പ്രധാനാധ്യാപകന് പി.എം. ഇമ്മാനുവല്‍, അബ്ദുള്ള സല്മാന് എന്നിവര്‍ പ്രസംഗിച്ചു